ചോദ്യപ്പേപ്പര്‍ വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ | Oneindia Malayalam

2018-03-30 16

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദില്ലിയില്‍ 1000 പേരെങ്കിലും ഈ ചോദ്യപേപ്പര്‍ നേരത്തെ കണ്ടിട്ടുണ്ടെന്നാണ് സൂചന. 35000 രൂപയ്ക്കാണ് ഈ ചോദ്യപ്പേപ്പര്‍ വിറ്റിരുന്നത്. തുച്ഛ വരുമാനമുള്ള പലരും ഈ തുക നല്‍കി ചോദ്യപ്പേപ്പര്‍ വാങ്ങിയതായി പോലീസ് പറയുന്നു. അതേസയമം ക്രമേണ ഈ തുക കുറഞ്ഞുവന്നു. പലരും ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത വിറ്റിരുന്നതായി പോലീസ് കണ്ടെത്തി.